
പറവൂർ: അന്താരാഷ്ട്ര പുസ്തകസമിതിയുടെ ആഭിമുഖ്യത്തിൽ വെണ്ണല മോഹൻ നയിച്ച സാംസ്‌കാരിക യാത്ര പറവൂർ കെടാമംഗലം പി. കേശവദേവിന്റെ ഗൃഹാങ്കണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ സമിതി ഫെസ്റ്റിവൽ ഡയറക്ടർ അഡ്വ. എം.ശശിശങ്കർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജെസി രാജു, ഗിരീഷ് കുമാർ, ശ്രീകല മോഹൻ, ഐ. എസ്. കുണ്ടൂർ, പി.ജി.രാമചന്ദ്രൻ, അഡ്വ. ശിവകുമാർ മേനോൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പാലിയം കൊട്ടാരം, കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം, കുഞ്ഞിക്കുട്ടൻ തമ്പുരാൻസ്മാരകം, ഉണ്ണായിവാരിയർ സ്മാരകം, അമ്മന്നൂർ മാധവ ചാക്യാർ ഗുരുകുലം, മാധവാചാര്യർ ഇല്ലം എന്നിവിടങ്ങളിലും സന്ദർശനം നടത്തി.