
കൊച്ചി: ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 312 സിയും ആസ്റ്റർ മെഡിസിറ്റി ആശുപത്രിയും സംയുക്തമായി ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ടൗൺ ഹാൾ വരെ വാക്കോത്തോണും സൈക്ലോത്തോണും സംഘടിപ്പിച്ചു. സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി. ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. രാജശേഖര വർമ്മ ഹൃദയാഘാതത്തെക്കുറിച്ചുള്ള ക്ലാസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കെ.ബി ഷൈൻകുമാർ, വി.എസ് ജയേഷ്, കുര്യൻ ആന്റണി, ജോർജ് സാജു, സിബി ഫ്രാൻസിസ്, ആർ.ജി ബാലസുബ്രഹ്മണ്യം, ദാസ് മങ്കിടി, എബ്രഹാം ജോൺ, പ്രൊഫ. സാംസൻ തോമസ്, സിജി ശ്രീകുമാർ, മനോജ് അംബുജാക്ഷൻ, കുമ്പളം രവി എന്നിവർ നേതൃത്വം നൽകി.