അങ്കമാലി: പി.വി. അൻവർ എം.എൽ.എ സി.പി.എമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന അപകീർത്തികരമായ പ്രചാരവേലക്കെതിരെ അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് ചേർന്ന പ്രതിഷേധ കൂട്ടായ്മ ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ഐ. ശശി,കെ.പി. റെജീഷ്, സച്ചിൻ ഐ. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.