
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ഡിജിറ്റൽ സമ്മിറ്റ് സമാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചർച്ച ചെയ്ത സമ്മിറ്റ് ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ, സമ്മിറ്റ് ചെയർമാൻ എ. ബാലകൃഷ്ണൻ, കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് കെ. ഹരികുമാർ, സെക്രട്ടറി ഡോ.അനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.
ഡോ. ജിജി കുരുട്ടുകുളം, സന്ദീപ് ഹിജാം, വരുൺ പർവതനേനി, ജോൺസൺ കെ. ജോസ്, സോണി എ., മുരളീധർ നായക്, വിഷ്ണു പിള്ള, കുന്നേൽ ജോസ് എന്നിവർ സംസാരിച്ചു.