
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി പൊതുശ്മശാനത്തിന്റെ ശോചനീയവസ്ഥയെ കുറിച്ച് കേരളകൗമുദി നൽകിയ വാർത്തയെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പള്ളുരുത്തി പൊതുശ്മശാനത്തിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതീകാത്മക ശവമഞ്ചലിൽ കിടന്ന് പ്രതിഷേധം നടത്തി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി പ്രകാശ് അർജുൻ അരമുറിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശ്രീധർമ്മ പരിപാലനയോഗം പ്രസിഡന്റ് കെ. വി. സരസൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറിപി. ബി. സുജിത്ത്, ശ്രീധർമ്മ പരിപാലനയോഗം മുൻ പ്രസിഡന്റ് സി. ജി. പ്രതാപൻ, എ.ബി ഗിരീഷ്, ഇ.വി സത്യൻ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അജയഘോഷ്, ബിനീഷ് മുളങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.
മൃതദേഹം സംസ്കരിക്കുന്നതിനുള്ള ഗ്യാസ് ചേംബർ ഉൾപ്പെടെ നാല് ചൂളകളും പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ശവമഞ്ചലിൽ കിടന്ന് പ്രതിഷേധിച്ചു. നിലവിൽ പള്ളുരുത്തി, ഇടക്കൊച്ചി പൊതുശ്മശാനങ്ങളിൽ ഒരു മൃതദേഹം മാത്രമാണ് ഒരു സമയം ദഹിപ്പിക്കുവാൻ സാധിക്കുന്നത്. ഇതോടെ ശവസംസ്കാരത്തിന് ദൂരെയുള്ള മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. നിരവധി പേർ ആശ്രയിക്കുന്ന പള്ളുരുത്തി, ഇടക്കൊച്ചി പൊതുശ്മശാനങ്ങൾ തകരാർ പരിഹരിച്ചു ഉടൻ പ്രവർത്തനം പുനരാരംഭിക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധം കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എച്ച്. ഹരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി. ജേക്കബ്, പോൾ പുന്നക്കാട്ടുശ്ശേരി, സുമിത്ത് ജോസഫ്, ആർ. സന്തോഷ്, പി.ജി. ഗോപിനാഥ്, ജാൻസി ജോസഫ്, ടി.പി. മംഗൾ, അരുൺകുമാർ, ഷോണി റാഫേൽ, ഷിൻസൻ, ഷാജി, കെ.എം. ജെൻസൻ, പീറ്റർ ആന്റണി, ഷോണി റാഫേൽ, പിള്ള, പി.ജി.സാബു, പി.ജി. തോമസ്, സഞ്ജുമോൾ, റൂബി രമേശ്, ജോസഫ്, ആരിഫ, മഞ്ജു ടീച്ചർ, കെ.ടി. ആൻസൽ, പി.വി. അജീഷ് തുടങ്ങിയവർ പങ്കെടുത്തു.