
കൊച്ചി: ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.സി.ഐ) സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്പശാല മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.സി.ഐ കൊച്ചി ചെയർമാൻ ഡോ. അനിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്‌ടർ കെ. മീര മുഖ്യാതിഥിയായിരുന്നു. ചെയർമാൻ ഡോ. എൽസൺ ജോൺ, സെക്രട്ടറി ജനറൽ ആർ. രാധാകൃഷ്ണൻ, ദേശീയ പ്രസിഡന്റ് പാർഥ ഗംഗോപാധ്യായ്, നിയുക്ത പ്രസിഡന്റ് ഡോ.വി. രാമചന്ദ്ര, ഐ.സി.ഐ കൊച്ചി സെക്രട്ടറി ഷൈജു നായർ എന്നിവർ സംസാരിച്ചു.