
തൃപ്പൂണിത്തുറ: എരൂർ നിവാസികളുടെ യാത്രാദുരിതം വർദ്ധിപ്പിക്കുന്ന എസ്.എൻ ജംഗ്ഷനിലെ തലതിരിഞ്ഞ സിഗ്നൽ സംവിധാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രൂറ എരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സായാഹ്ന പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പരിഷ്കാരം മൂലം ഇരുമ്പനം, തൃപ്പൂണിത്തുറ റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് വടക്കേകോട്ട വരെ പോയി യൂ ടേൺ എടുത്താലേ ഏരൂർ, പാലാരിവട്ടം ഭാഗത്തേക്ക് പോകുവാൻ കഴിയൂ. പ്രതിഷേധ സദസ് ട്രൂറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടം അദ്ധ്യക്ഷനായി. കൗൺസിലർ പി.ബി. സതീശൻ, ജി. ജയരാജ്, ട്രൂറ കൺവീനർ വി.സി.ജയേന്ദ്രൻ, വനിതാവേദി പ്രസിഡന്റ്,പി.എസ്.ഇന്ദിര, മുരളീകൃഷ്ണദാസ്, ജിജി വെണ്ട്രപ്പിള്ളി, അംബികാ സോമൻ, എം. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.