
കൊച്ചി: രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ സാന്നിദ്ധ്യം വ്യാപിപ്പിക്കാൻ വൈദ്യുത സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല രാജ്യത്താകെ 625 വില്പനകേന്ദ്രങ്ങൾ ആരംഭിക്കും. അടുത്ത ഉത്സവകാലത്തിനകം ഡീലർ ശൃംഖല ആയിരമായി വർദ്ധിപ്പിക്കും.
2025ഓടെ രാജ്യമാകെ ഒല വിപണനത്തിലും സേവനത്തിലുമായി 10,000 പങ്കാളികളെ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള നെറ്റ് വർക്ക് പാർട്ണർ പ്രോഗ്രാം ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. നിലവിൽ 800 സ്വന്തം സ്റ്റോറുകളും 1800 പങ്കാളിത്ത ഷോറുമുകളുമുണ്ട്. ഒലയുടെ പങ്കാളിത്ത പദ്ധതി വിജയകരവും പങ്കാളികൾക്ക് ലാഭകരവുമാണെന്ന് മാനേജിംഗ് ഡയറക്‌ടർ ഭവിഷ് അഗർവാൾ പറഞ്ഞു. റോഡ്സ്റ്റർ മോട്ടോർ സൈക്കിൾ ഉൾപ്പെടെ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.