 
അങ്കമാലി: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്വച്ഛ്ത ഹി സേവാ ശുചിത്വ വാരാചരണവുമായി ബന്ധപ്പെട്ട് നായത്തോട് മഹാകവി ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാലയ്ക്കാട്ട്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം നടന്ന ക്യാമ്പയിൻ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.വി. വിനിത അദ്ധ്യക്ഷയായി. എം.പി.ടി.എ പ്രസിഡന്റ് രേഖ ശ്രീജേഷ്, പ്രിൻസിപ്പൽ എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.