ചോറ്റാനിക്കര: കേരളകൗമുദി ചോറ്റാനിക്കര ബ്യൂറോ ഭക്ഷ്യ, സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മെയിൻ റോഡിൽ ക്ഷേത്രത്തിന് സമീപത്തെ രാജശ്രീ ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ് ബ്യൂറോ ഓഫീസ്. മന്ത്രി ജി.ആർ. അനിൽ നാടമുറിച്ചു. കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ, ചോറ്റാനിക്കര റിപ്പോർട്ടർ രാജേഷ് സോപാനം, ചോറ്റാനിക്കര ക്ഷേത്രം ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, പഞ്ചായത്തംഗം പ്രകാശൻ ശ്രീധരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രാവിലെ നടന്ന ചടങ്ങിൽ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം മേൽശാന്തി പി.എൻ. ശ്രീജിത്ത് ഭദ്രദീപം കൊളുത്തി. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ചോറ്റാനിക്കര ക്ഷേത്രം ദേവസ്വം അസി. കമ്മിഷണർ ബിജു ആർ.പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ പൗലോസ്, പ്രകാശൻ ശ്രീധരൻ, ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.കെ. സജോൾ, എസ്.എൻ.ഡി.പി. യോഗം തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ്, സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ, ചോറ്റാനിക്കര റിപ്പോർട്ടർ രാജേഷ് സോപാനം തുടങ്ങിയവർ പങ്കെടുത്തു.