ചോറ്റാനിക്കര: നഴ്സിംഗ് വിദ്യാർത്ഥികളുടെ സംഘടനയായ സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ, കേരള സെൻട്രൽ സോൺ ബി സംഘടിപ്പിച്ച കലാമത്സരങ്ങൾ 'ലക്ഷ്യ 2024' മുളന്തുരുത്തി വെൽകെയർ നഴ്സിംഗ് കോളേജിൽ നടന്നു. നാല്പതോളം നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നാന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിവിധയിനങ്ങളിൽ ഏറ്റവും അധികം പോയിന്റ് നേടി കോലഞ്ചേരി എം.ഒ.എസ്.സി കോളേജ് ഒഫ് നഴ്സിംഗ് ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മിസ്റ്റർ എസ്.എൻ.എ ആയി വെൽകെയർ കോളേജ് ഒഫ് നഴ്സിംഗിലെ മാസിൻ മുഹമ്മദ്‌,​ മിസ്സ്‌ എസ്.എൻ.എ ആയി വെൽ കെയർ കോളേജ് ഓഫ് നഴ്സിംഗിലെ അബിനയും തിരഞ്ഞെടുക്കപ്പെട്ടു.

വെൽ കെയർ കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. രേണു സൂസൻ തോമസ് അദ്ധ്യക്ഷയായി. വുമൺ ഐക്കൺ 2024 പ്രൊഫ. സോണിയ നിഖിൽ, ആർ.ജെ ഡബ്ബിംഗ് ഡയറക്ടർ വീണ മുരളി, നീതുസ് അക്കാഡമി ഡയറക്ടർ നീതു ബോബൻ, പ്രൊഫ. ഡോ. നീതു ജോർജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സെൻട്രൽ സോൺ ബി അഡ്വൈസർ ആശ പി.വർഗീസ്, ചെയർ പേഴ്സൺ അമൽ ദേവ് എന്നിവർ സംസാരിച്ചു.