മുവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബാൾ ക്ലബും നിർമ്മല കോളേജ് ക്വിസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൾ കേരള ഫുട്ബാൾ ക്വിസ് മത്സരം ഇന്ന് നടക്കും. മത്സരത്തിൽ ഏത് പ്രായക്കാർക്കും രണ്ട് പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. ഒരു ടീമിന് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിജയികൾക്ക് 12,000 രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. പ്രശസ്ത ക്വിസ് മാസ്റ്റർ എ.ആർ. രഞ്ജിത് ക്വിസ് നയിക്കും. മത്സരാർത്ഥികൾക്ക് ഇന്ന് രാവിലെ 10ന് മുമ്പ് നിർമ്മല കോളേജിലെത്തി രജിസ്റ്റർ ചെയ്യാം.