ചോറ്റാനിക്കര: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ തുടക്കം കുറിച്ച എഴുത്തുകാരുടെ കൂട്ടായ്മ "എഴുത്തിടം" അമ്പാടിമല വായനശാലയിലും ആരംഭിച്ചു. നിരൂപകൻ ഡോ.സുധീഷ് കോട്ടമ്പ്രം ഉദ്ഘാടനം നിർവഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് സന്തോഷ് തൂമ്പുങ്കൽ അദ്ധ്യക്ഷനായി. എഴുത്തിടം കൺവീനർ സതീഷ് പി.ബാബു,​ വായനശാല സെക്രട്ടറി പ്രദീപ് ആദിത്യ, ഇടി രമേശ്, പ്രശാന്ത് വിസ്മയ, വാർഡ് മെമ്പർ പി.വി. പൗലോസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പി.പദ്മരാജന്റെ ലോല എന്ന കഥ ചിത്ര ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. വായനശാല പാട്ട്കൂട്ടായ്മ "പാട്ടുവണ്ടി "അംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.