balapetty
മുടക്കുഴ പഞ്ചായത്ത് തുരുത്തി പുഴുക്കാട് എൽ.പി സ്ക്കുളിൽ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്ക് സ്ഥിരമായി ചോദ്യപ്പെട്ടികൾ സ്ഥാപിച്ച് കൗതുകമാകുന്നു. മുടക്കുഴ ഗ്രാമപഞ്ചായത്ത് തുരുത്തി പുഴുക്കാട് എൽ.പി സ്‌കൂളിൽ സി.ഡി.എസ്, എ.ഡി.എസ്.അംഗങ്ങൾ സ്ഥാപിച്ച ചോദ്യപ്പെട്ടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് സാലി ബിജോയ് അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക അജിത, വി.എസ്, രാജേഷ്, സെക്രട്ടറി പി.എസ്. ജീന, മേരി വർക്കി പിള്ള, ഇ.എം. ചിന്നമ്മ എന്നിവർ സംസാരിച്ചു.