ചോറ്റാനിക്കര: ദയ ചാരിറ്റബിൾ ട്രസ്റ്റ് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും 35 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് വേണ്ടി മാമോഗ്രാം ടെസ്റ്റുകൾ നടത്തുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 2ന് മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂളിൽ രാവിലെ 8.30 മുതൽ ഒരു മണി വരെ നടക്കും. രണ്ട് ഘട്ടങ്ങളായിരിക്കും പദ്ധതി നടപ്പാക്കുക. പ്രാഥമിക പരിശോധനയ്ക്കുശേഷം ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മിനി യൂണിറ്റ് വച്ച് പരിശോധിക്കുകയും അതിൽ സാധ്യത കണ്ടെത്തുന്നവർക്ക് വിദഗ്ധമായ പരിശോധനയും ചികിത്സാ സൗകര്യവും ഒരുക്കുന്നു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കും.