kalaripaittu
പറവൂരിൽ നടന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും പറവൂർ അർജുന പയറ്റ് കളരിയും സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ജില്ലാ പ്രസിഡന്റ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ശിവൻ ഗുരുക്കൾ അദ്ധ്യക്ഷനായി.ആറ് വിഭാഗങ്ങളിലായി 17 കളരികളിൽ നിന്നുള്ളവർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ മുഖ്യാതിഥിയായി. കെ.പി.എ.സി സജീവ്, ഇ.ജി. ശശി, ജി.കെ. സാജൻ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. കളരിപ്പയറ്റ് പ്രദർശനം, ഗാനമേള, കലാപരിപാടികൾ എന്നിവയും നടന്നു.