kuriakose

കുറുപ്പംപടി: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പണിത വീടിന്റെ താക്കോൽ ദാനവും യൂണിറ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും എൻ. എസ്.എസ് ദിനാഘോഷവും ഫസ്റ്റ് ഇയർ വളന്റിയേഴ്സിന്റെ ബാഡ്ജ് സെറിമണിയും നടത്തി. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റിന്റെ "കൂട് " ഭവന നിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഡോ. സി.റ്റി. അരവിന്ദകുമാർ, ബേബി കിളിയായത്ത് ഫാ. ഗീവർഗീസ് കൂറ്റാലിൽ കോർ - എപ്പിസ്കോപ്പ എന്നിവർ ചേർന്നാണ് നടത്തിയത്.