 
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രക്കുളം കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനം തുടങ്ങി. ഇടിഞ്ഞുകിടക്കുന്ന ക്ഷേത്രക്കുളത്തിന്റെ വടക്കുഭാഗം കരിങ്കൽ ഭിത്തിക്കെട്ടി ടൈൽസ് വിരിച്ച് സംരക്ഷണം, കുളംവറ്റിച്ച് വൃത്തിയാക്കൽ, ഹാൻഡ് റെയിൽ സ്ഥാപിക്കൽ എന്നീ പ്രവർത്തികളാണ് നടത്തുന്നത്. അമൃത് പദ്ധതിയിൽ പെരുവാരം മഹാദേവക്ഷേത്രത്തിലെ രണ്ട് കുളങ്ങളുടെ നവീകരണം പൂർത്തിയായി.