 
വൈപ്പിൻ: കേരള കുഡുംബി ഫെഡറേഷന്റെ 51-ാം സംസ്ഥാന പ്രതിനിധി സമ്മേളനം അഴീക്കൽ മല്ലികാർജുന ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയായി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു അദ്ധ്യക്ഷനായി. വാർഡ് അംഗം കെ. ആർ. ചിന്താമണി, ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്. സുധീർ, ടി.എൽ. രവി, പി.ആർ. അശോകൻ, മാലതി വേണുഗോപാൽ, ടി.എസ്. അനിൽ, ജനറൽ കൺവീനർ ടി.എം. ഉണ്ണികൃഷ്ണൻ,ശരൺ കുമാർ എന്നിവർ പ്രസംഗിച്ചു.