paravur-karshika-bank-
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് വാർഷിക പൊതുയോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂ‌‌‌ർ: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരുടെ സാഹചര്യം മനസിലാക്കി സാന്ത്വന ജീവകാരുണ്യ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സഹകരണ ബാങ്കുകൾ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പറവൂർ താലൂക്ക് സഹകരണ കാർഷികഗ്രാമ വികസന ബാങ്കിന്റെ പന്ത്രണ്ടാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ലഭ്യക്കുന്നതിന് കർഷക മാർക്കറ്റുകളും വ്യാപാരികൾക്കായി പ്രത്യേക വായ്പ പദ്ധതികളും നടപ്പിലാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.പി. ജോയ് അദ്ധ്യക്ഷനായി. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഷാജി മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ബാങ്ക് ജനറൽ മാനേജർ അപർണ പ്രതാപ്, ഭരണസമിതി അംഗങ്ങളായ എ.ഡി. ദിലീപ്കുമാർ, എം.ബി. അഷ്‌റഫ്‌, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ആനി തോമസ്, ലത മോഹനൻ, ബിൻസി സോളമൻ, റിട്ട. ജോയിന്റ് രജിസ്ട്രാർ എം.ഡി. രഘു, സെക്രട്ടറി ഇൻ ചാർജ് കെ.കെ. അലി, കെ.എൽ. അഞ്ജലി എന്നിവർ സംസാരിച്ചു. പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ഉപഹാരം നൽകി അനുമോദിച്ചു.