ആലുവ: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്ക് ശരിയായി എത്തുന്നില്ലെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബി.ജെ.പി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ആലുവ നിയമസഭ മണ്ഡലത്തിലെ അശോകപുരം 127-ാം ബൂത്തിൽ ഗൃഹ സമ്പർക്കത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ജനകീയ മുന്നേറ്റം നടത്തണമെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ് എൻ.ബി. ബിനൂപ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, വി.കെ. ഭസിത്കുമാർ, രമാദേവി, എ. സെന്തിൽ കുമാർ, സംസ്ഥാന കൗൺസിൽ അംഗം എം.എൻ. ഗോപി, പ്രദീപ് പെരുംപടന്ന, കെ.ആർ. റെജി തുടങ്ങിയവർ സംസാരിച്ചു.