
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി 'ഹൃദയസംഗമം സംഘടിപ്പിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം കൊച്ചി മെട്രോ റെയിൽ എം.ഡി ലോകനാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് റിനൈ മെഡിസിറ്റിയിലെ അനസ്‌തേഷ്യ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ഏബ്രഹാം ചെറിയാന് സമ്മാനിച്ചു. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. റോണി മാത്യു കടവിൽ തുടങ്ങിയവർ സംസാരിച്ചു.