കൊച്ചി : പ്രവർത്തന മികവിന് കേരളകൗമുദിയുടെ പ്രാദേശിക ലേഖകരായ വി.കെ. ഷാജി (കാലടി), കെ.എം.മൈക്കിൾ (കൊടുങ്ങല്ലൂർ) എന്നിവർക്ക് കേരളകൗമുദിയുടെ പുരസ്‌കാരം മന്ത്രി ജി.ആർ. അനിൽ സമ്മാനിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ മാജി സന്തോഷ് ( ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗം), റെഞ്ചി കുര്യൻ കൊള്ളിനാൽ ( മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം), എ. എസ്. ബാലഗോപാൽ (സി.ഇ.ഒ, ബി.കെ. സ്‌ക്വയർ ഇന്റർനാഷണൽ), മധുരക്കോട്ടിൽ അശോകൻ (തുളസി കാറ്ററിംഗ്, തിരുവാണിയൂർ), പ്രശാന്ത് വിസ്മയ (ബാലസാഹിത്യകാരൻ), ഫ്രാൻസിസ് മൂത്തേടൻ (പ്രോജക്ട് ഡയറക്ടർ, ചീഫ് ട്രെയിനർ, കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രി), എം.എം. പൗലോസ് പുത്തൻകുരിശ് (എൻ.സി.പി-എസ് ജില്ലാ ജനറൽ സെക്രട്ടറി) എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.