kudumbi

കൊച്ചി: കേരളത്തിലെ കുഡുംബി സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉയർച്ചയ്ക്ക് തൊഴിൽ സംവരണം അനിവാര്യമാണെന്ന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു.

കേരള കുഡുംബി ഫെഡറേഷൻ 51ാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, കെ.കെ.എഫ് തെക്കൻ മാലിപ്പുറം യൂണിറ്റ് സെക്രട്ടറി ടി.എൻ. രവി, വാർഡ് മെമ്പർ കെ.ആർ. ചിന്തമാണി, കുഡുംബി മഹാജനസഭ പ്രസിഡന്റ് പി.ആർ. അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.