manoj-k-arora

കൊച്ചി : സെൻട്രൽ ടാക്‌സസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൂഞ്ച് എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് കൈൻഡ്‌നസ് ബോക്‌സ് എന്ന പേരിൽ സ്വച്ഛതാ കി സേവാ ക്യാമ്പയിൻ ആരംഭിച്ചു.

സമൂഹിക സേവനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ ഉപയോഗിച്ച വസ്ത്രങ്ങൾ സെൻട്രൽ ടാക്‌സസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ജീവനക്കാർ ശേഖരിച്ച് ഗൂഞ്ച് പ്രവർത്തകർക്ക് കൈമാറി. പിന്നീട് ഇത് ആവശ്യക്കാർക്ക് നൽകും. ചടങ്ങ് സെൻട്രൽ ടാക്‌സസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ കൊച്ചി കമ്മിഷണറേറ്റിൽ ചീഫ് കമ്മിഷണർ മനോജ് കെ. അറോറ ഉദ്ഘാടനം ചെയ്തു.