കൊച്ചി: ഇന്റർ കേളേജിയറ്റ് സ്റ്റേറ്റ് കാർട്ടൂൺ കോൺക്ലേവ് ഇന്ന് രാവിലെ 10ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.

തേവര എസ്.എച്ച് കോളേജിലെ സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷനും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ യംഗ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബും കേരള കാർട്ടൂൺ അക്കാഡമിയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.എം.ഐ കൊച്ചിൻ പ്രൊവിൻസ് സുപ്പീരിയർ ഫാ.ബെന്നി നാൽക്കര അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ബാബു ജോസഫ്, കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, കാർട്ടൂണിസ്റ്റ് രവിശങ്കർ, എസ്. എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ.വർഗീസ് കാച്ചപ്പിള്ളി, എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ.സി.എസ്. ബിജു, കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർ നാഥ്, കാർട്ടൂൺ കോൺക്ലേവ് ഡയറക്ടർ അനൂപ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.