snseva
ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് സംഘം സെക്രട്ടറി പി.പി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ അപർണ മനോഹരനെ ആദരിച്ചു. സഹോദര സൗധത്തിൽ നടന്ന സമ്മേളനം സംഘം സെക്രട്ടറി പി.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു, എൻ. സുഗതൻ, ബേബി റാണി, അപർണ മനോഹരൻ, ഡോ.ടി.പി. സരസ, ലീലാ പരമേശ്വരൻ, ടി.വി. വിജീഷ് എന്നിവർ പ്രസംഗിച്ചു. കരിയർ കൺസൽട്ടന്റ് വി.കെ. കൃഷ്ണകുമാർ ക്ലാസെടുത്തു.