vinod-mla
പുല്ലേപ്പടി ദാറുൽ ഉലൂം എച്ച്.എസ്.എസ് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും കുട്ടികൾ തയ്യാറാക്കിയ അടുക്കളത്തോട്ടവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. എം. ഷജിൽകുമാർ,എസ്. ലാജിദ്, മുഹമ്മദ് ബാബു സേട്ട് , സുധ ദിലീപ് കുമാർ,ടി.പി. അഭിലാഷ്, നിഷാഫ് തുടങ്ങിയവർ സമീപം

കൊച്ചി: പുല്ലേപ്പടി ദാറുൽഉലൂം എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റും സ്വച്ഛതാകീ സേവാ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ അടുക്കളത്തോട്ടവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽകുമാർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ എസ്. ലാജിദ്, സ്കൂൾ മാനേജർ മുഹമ്മദ് ബാബു സേട്ട് , കൗൺസിലർ സുധ ദിലീപ്കുമാർ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. അഭിലാഷ്, പി.ടി.എ പ്രസിഡന്റ് നിഷാഫ്, പ്രിൻസിപ്പൽ പി.എച്ച്. ഷാഹിന, ഹെഡ്മിസ്‌ട്രസ് സാജിതബീവി, ബി. പി.സി നിഷാദ് ബാബു, എൻ.എ. അനസ്, പ്രോഗ്രാം ഓഫീസർ കെ.ബി. നിസാം എന്നിവർ സംബന്ധിച്ചു.