കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്ക് സംഘടിപ്പിച്ച ഓണോത്സവം 2024 ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എം.എസ് പൗലോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പോൾ അദ്ധ്യക്ഷനായി. പൂക്കളമിട്ട് ആരംഭിച്ച ഓണാഘോഷത്തിൽ പഞ്ചഗുസ്തി മത്സരം ഉൾപ്പടെയുള്ള കായിക മത്സരങ്ങൾ നടന്നു. വടംവലിയോടെ ചടങ്ങുകൾക്ക് സമാപനമായി. മത്സരങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോയി പോൾ നേതൃത്വം നൽകി. ഭരണ സമിതി അംഗങ്ങളായ കെ.ഡി. അഭിലാഷ്, പി.എം. ഹൈദ്രോസ്, ജോസഫ് ജോർജ്, വി.സി. മാത്തച്ചൻ, ലിസി ജോയി, സോണിയ കിഷോർ, ബിന്ദു ജോബി, സെക്രട്ടറി കെ.കെ. ബിനോയി എന്നിവർ പ്രസംഗിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു.