 
കാലടി: ഭിന്നശേഷി ക്ഷേമ സംഘടന മലയാറ്റൂർ മേഖല കൺവെൻഷൻ ജില്ലാ ജോ.സെക്രട്ടറി വി.എം.കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. മണി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആനി ജോസ് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ജില്ലാ പ്രസിഡന്റ് അഡ്വ. ടി.വി. ആന്റു റിപ്പോർട്ട് അവതരണവും നടത്തി. ഏരിയാ പ്രസിഡന്റ് ഡോ. രാജേന്ദ്രൻ നടേപ്പിള്ളി, സ്മിതബേബി, പി.ജെ. ബിജു, സിജോ ചൊവ്വരാൻ, ഐ.വി. ശശി, എം.സി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ആനി ജോസ്(രക്ഷാധികാരി) കെ.കെ. മണി(പ്രസിഡന്റ്), എ.എസ്.ശിവശങ്കരൻ (വൈസ് പ്രസിഡന്റ്), ജി.എൻ. കൃഷ്ണൻ (സെക്രട്ടറി) സുബിൻ സുബ്രഹ്മണ്യൻ (ജോ. സെക്രട്ടറി), ഐ.കെ. ഷിബു (ട്രഷറർ) തിരഞ്ഞെടുത്തു.