ആലുവ: സി.പി.എം എടത്തല മുതിരക്കാട്ടുമുകൾ നോർത്ത്, സൗത്ത് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ സീതാറാം യെച്ചൂരി, എം.എം. ലോറൻസ്, പുഷ്പൻ അനുസ്മരണം ജില്ലാ കമ്മിറ്റി അംഗം വി. സലീം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഡോ. രമാകുമാരി അദ്ധ്യക്ഷയായി. ജില്ലാ പ്രവാസി ക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി പി.എൻ. ദേവാനന്ദൻ, കെ.പി. ശിവകുമാർ, കെ. രവിക്കുട്ടൻ, എം.എം. ഖിള്ളർ, ടി.എൻ. കൃഷ്ണദാസ്, എം.ഐ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.