കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം ഗ്രൗണ്ടിൽ 3മുതൽ 5വരെ തീയതികളിൽ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി എക്‌സ്‌പോ നടക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, കാറ്ററിംഗ് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 65ലേറെ സ്റ്റാളുകൾ എക്സ്പോയിലുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 6വരെ സൗജന്യ പ്രവേശനം.