കൊച്ചി: ഫാക്ടിലെ മെഡിക്കൽ സൂപ്രണ്ടും ശ്രീനാരായണ സാംസ്കാരികസമിതി ഫാക്ട് യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ഡോ. ഷാജിയുടെ നിര്യാണത്തിൽ അനുശോചിക്കാൻ ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണസമ്മേളനം ചേർന്നു. ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.പി. സനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. പീതാംബരൻ, ദിലീപ് രാജ് ഉണ്ണിക്കൃഷ്ണൻ, ശ്രീമതി പുഷ്പ, എൻ. സുധാകരൻ, ടി. സുധാകരൻ, ഷാജി, വർക്കല ശശി, വി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.