തൃപ്പൂണിത്തുറ: തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ നടത്തിവരുന്ന സൗജന്യ ഉച്ചഭക്ഷണ കൗണ്ടർ 1001 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ തൃപ്പൂണിത്തുറയിലും സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ആർ.വി. സതീഷ്‌കുമാർ, കെ.കെ. മധുസൂദനൻ, ആർ. തിലകൻ എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു. ജോയിന്റ് കൗൺസിൽ മേഖല പ്രവർത്തകരുടെ വീടുകളിൽ തയ്യാറാക്കിയ നൂറോളം ഭക്ഷണ പൊതികൾ ആണ് വിതരണം ചെയ്തത്.