കോതമംഗലം: തങ്കളം ഭഗവതിക്ഷേത്രത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രൻ അഡികയുടെ നേതൃത്വത്തിൽ ഡിസംബർ 7, 8 തീയതികളിൽ നവചണ്ഡികയാഗം നടക്കും. സർവ്വ ബാധ പ്രശ്നം, ദുരിത നിവാരണം, സർവമംഗള പ്രാപ്തി, അഭിഷ്ടസിദ്ധി, ആപത്ത് നിവാരണം എന്നിവയാണ് ചണ്ഡിക യാഗത്തിന്റെ പ്രാധാന്യമെന്ന് സംഘാടകരായ മേൽശാന്തി ഷാജി മൂകാംബിക, ഇ.എൻ. മണി, വി.ആർ. സുഗതൻ, വിമൽ ഗോപി, ഹരീഷ് തങ്കപ്പൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.