ചോറ്റാനിക്കര: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളുടെ പോരായ്മകൾ കാണുന്നതിനും പരാതികൾ കേൾക്കുന്നതിനുമായി കെ. ഫ്രാൻസിസ് ജോർജ് എം.പിയും റെയിൽവേ ഉദ്യോഗസ്ഥരും ഇന്ന് റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും. ഉച്ചയ്ക്ക് 1.30ന് കാഞ്ഞിരമറ്റം, 2.30ന് മുളന്തുരുത്തി, 3.30 ന് ചോറ്റാനിക്കര റെയിൽവേ സ്റ്റേഷനുകളിലെത്തും. അനൂപ് ജേക്കബ് എം.എൽ.എ യും ജനപ്രതിനിധികളും പങ്കെടുക്കും.