 
കൊച്ചി: റിനൈ മെഡിസിറ്റി സെന്റർ ഫോർ ഹാർട്ട് ഡിസീസിൽ ആരംഭിച്ച ഹാർട്ട് ഫെയ്‌ലിയർ ക്ലിനിക്കിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ഹൃദയത്തിന്റെ പേശികളുടെ ബലം കുറഞ്ഞ് പമ്പിംഗ് ശേഷി കുറയുമ്പോഴും പേശികൾക്ക് കട്ടികൂടി ഹൃദയത്തിൽ രക്തം നിറയ്ക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമ്പോഴുമാണ് ഹൃദയം സ്തംഭിക്കുന്നത്. ഇന്ത്യക്കാരിൽ മൂന്ന് ശതമാനത്തിന് ഹാർട്ട് ഫെയ്‌ലിയർ സാദ്ധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഉദ്ഘാടനചടങ്ങിൽ റിനൈ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ കൃഷ്ണദാസ് പോളക്കുളത്ത്, മെഡിക്കൽ ഡയറക്ടർ ഡോ. കൃ ഷ്ണനുണ്ണി പോളക്കുളത്ത്, വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ്, ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനോദ് തോമസ് തുടങ്ങിയവർ പ്രസംഗി ച്ചു.