 
അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ അദ്ധ്യക്ഷനായി. വയനാട് ദുരന്ത സഹായ നിധിയിലേക്ക് സമാഹരിച്ച 8,65,000 രൂപ ജില്ലാ പ്രസിഡന്റ് ഏറ്റുവാങ്ങി. ജില്ലാ ജന. സെക്രട്ടറി അഡ്വ എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, സെക്രട്ടറി എൻ.വി. പോളച്ചൻ, കെ.എസ് നിഷാദ്, സി. എൽദോ എബ്രാഹം, ജോളി മാടൻ, ഷാഗിൻ കണ്ടത്തിൽ, കെ.പി.വിനോദ്, അനിൽ തോമാസ്, ജോണി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.