 
കുറുപ്പംപടി: മുടക്കുഴ പ്രളയ്ക്കാട് സൗത്ത് ഗ്രീൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.കെ. പൗലോസ് അദ്ധ്യക്ഷനായി. കുറുപ്പംപടി സർക്കിൾ ഇൻസ്പക്ടർ ഒഫ് പോലീസ് കേഴ്സൻ വി. മർക്കോസ് മുഖ്യാതിഥിയായി. വാർഡ് അംഗം അനാമിക ശിവൻ, ഭാരവാഹികളായ ടി.കെ. രാജപ്പൻ, കെ.വി. ജോയി. ബാബു കെ. എബ്രാഹം, ഷാജൻ പൈലോ പോൾ, പോൾ ജോസ്, കെ.വി. സാജു, ടി.കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.