അങ്കമാലി: പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിടത്തിലേക്കുള്ള കോതമംഗലം കാൽനട തീർത്ഥയാത്ര നാളെ രാവിലെ 6 ന് പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ നിന്ന് പുറപ്പെടും. രാവിലെ ആറിന് പള്ളി മുറ്റത്ത് സ്ഥാപിച്ചിട്ടുള്ള യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള കുരിശിൻതൊട്ടിയിൽ നിന്ന് ഭദ്രദീപം കൊളുത്തി വികാരി ഫാ. ഡോൺ പോൾ തീർത്ഥയാത്ര ഉദ്ഘാടനം ചെയ്യും. വിവിധ പള്ളികളിൽ സ്വീകരണം ഏറ്റുവാങ്ങി മറ്റന്നാൾ പരിശുദ്ധ ബാവായുടെ കബറിലെത്തും.