
കൊച്ചി: തിരുപ്പതി ആസ്ഥാനമായ വൺനെസ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന എൻലൈറ്റ്മന്റ് പ്രോഗ്രാം നാളെ വൈകിട്ട് മൂന്ന് മണിക്ക് കുഫോസ് ക്യാമ്പസിൽ നടക്കും. വൺനെസ് മൂവ്മെന്റ് സഹ സ്ഥാപകൻ കൃഷ്ണാജി നേതൃത്വം നൽകും. നാല് മണിക്കൂർ നീളുന്ന പരിപാടിയിൽ മുക്തി ഗുരുക്കളുമായി നേരിട്ടുള്ള ആശയവിനിമയം, സമാധാനത്തിനായുള്ള പ്രാർത്ഥന എന്നിവയുണ്ടാകും. ശ്രീ പ്രീതാജിയും ശ്രീ കൃഷ്ണാജിയും ചേർന്ന് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'നാല് പവിത്ര രഹസ്യങ്ങൾ' ചടങ്ങിൽ ജസ്റ്റിസ് നഗരേഷ് പ്രകാശനം ചെയ്യും. വൺനെസ് എൻലൈറ്റ്മന്റ് പരിപാടിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കുഫോസ് വൈസ് ചാൻസലർ ഡോ.ടി. പ്രദീപ്കുമാർ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ പങ്കെടുക്കും.