p

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (നോൺ വൊക്കേഷണൽ ) അദ്ധ്യാപകരാകാനുള്ള യോഗ്യത പരീക്ഷയായ സെറ്റ് 2025 സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് ബിരുദാനന്തര ബിരുദം, ബി.എഡ് എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ഫ്രഞ്ച്, ജർമ്മൻ, ജിയോളജി, ഹോം സയൻസ്, ഫിലോസഫി, ജേണലിസം, മ്യൂസിക്, സൈക്കോളജി, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഷയങ്ങളെ ബി.എഡ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരിയിൽ നടക്കുന്ന പരീക്ഷയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല. സ്വയംഭരണ സ്ഥാപനമായ എൽ.ബി.എസ് സെന്ററാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.

പരീക്ഷാ പാറ്റേൺ

............................

പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളുണ്ട്. പേപ്പർ ഒന്ന് പൊതുവിജ്ഞാനവും, അദ്ധ്യാപക അഭിരുചിയുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ പേപ്പർ ബിരുദാനന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. ബിരുദാനന്തര വിഷയം രണ്ടാം പേപ്പറിനായി തിരഞ്ഞെടുക്കാം. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും.120 വീതം ചോദ്യങ്ങളുണ്ടാകും. പേപ്പർ ഒന്നിൽ പാർട്ട് A, B എന്നിവയിൽ നിന്നായി 60 വീതം ചോദ്യങ്ങളുണ്ടാകും. കണക്കിനും, സ്റ്റാറ്റിസ്റ്റിക്‌സിനും 80 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലില്ല.

സിലബസ് വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് തയ്യാറെടുക്കണം. ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് വിഷയങ്ങളിൽ ബി.എഡ് എടുത്തവർക്ക് അനുയോജ്യമായ വിഷയങ്ങൾ തിരഞ്ഞെടുക്കാം. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എജ്യുക്കേഷൻ, മൈസൂരിൽ നിന്നും എം.എസ്‌സിഎഡ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. സെറ്റ് യോഗ്യത നേടാൻ കുറഞ്ഞത് ഓരോ വിഷയത്തിലും 40 ശതമാനം മാർക്കും, മൊത്തം രണ്ടു പേപ്പറുകൾക്കും കൂടി 48 ശതമാനം മാർക്കും നേടണം.

പരീക്ഷയ്ക്ക് ചിട്ടയോടെ തയ്യാറെടുക്കണം. പതിവായി പത്രം വായിക്കുന്നവർക്ക് ആദ്യ പേപ്പർ Part A എളുപ്പമായിരിക്കും. വിഷയം സിലബസ് വിലയിരുത്തി തയ്യാറെടുക്കണം. അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പി ഒക്‌ടോബർ 20 നകം എൽ.ബി.എസ് സെന്ററിലേക്ക് അയയ്ക്കണം. www.lbscentre.kerala.gov.in.

"​ഉ​യ​രെ​"​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ച​വ​റ​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​നി​ൽ​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​നം​ ​തേ​ടു​ന്ന​വ​ർ​ക്ക് ​റോ​ട്ട​റി​ 3211​ഡി​സ്ട്രി​ക്ട് ​ന​ൽ​കു​ന്ന​ ​ഫീ​സ് ​സ്കോ​ള​ർ​ഷി​പ്പ് ​പ​ദ്ധ​തി​യാ​യ​ ​"​ഉ​യ​രെ​"​ ​പ്ര​കാ​ര​മു​ള്ള​ ​ധ​ന​സ​ഹാ​യ​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫീ​സി​ന്റെ​ 75​%​വ​രെ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ല​ഭി​ക്കും.
പ്ല​സ്ടു​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​മൂ​ന്നു​ ​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​പ്ലം​ബ​ർ​ ​ജ​ന​റ​ൽ​ ​ലെ​വ​ൽ​ 4,​ ​പ്ല​സ് ​വ​ൺ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് 70​ദി​വ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​എ​ക്സ്‌​ക​വേ​റ്റ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ലെ​വ​ൽ​ 4,​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് 67​ദി​വ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ല​ബോ​റ​ട്ട​റി​ ​ആ​ൻ​ഡ് ​ഫീ​ൽ​ഡ് ​ടെ​ക്നി​ഷ്യ​ൻ​ ​ലെ​വ​ൽ​ 4,​ 65​ദി​വ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​അ​സി​സ്റ്റ​ന്റ് ​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​ലെ​വ​ൽ​ 3,​ആ​ർ.​പി.​എ​ൽ.​ഇ​ല​ക്ട്രീ​ഷ്യ​ൻ​ ​ലെ​വ​ൽ​ 3​(​അ​ഞ്ചാം​ ​ക്ലാ​സും​ ,3​ ​വ​ർ​ഷ​ത്തെ​ ​ഇ​ല​ക്ട്രി​ഷ്യ​ൻ​ ​അ​നു​ഭ​വ​ ​പ​രി​ച​യ​വും​ ​),​ ​ആ​ർ.​പി.​എ​ൽ.​പ്ലം​ബ​ർ​ ​ലെ​വ​ൽ​ 4​ ​(​എ​ട്ടാം​ ​ക്ലാ​സും​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ ​പ​രി​ച​യ​വും​ ​)​ ,​ആ​ർ.​പി.​എ​ൽ.​ ​റൂ​റ​ൽ​ ​മേ​സ​ൺ​ ​ലെ​വ​ൽ​ 4​ ​(​അ​ഞ്ചാം​ ​ക്ലാ​സും​ ​അ​നു​ഭ​വ​ ​പ​രി​ച​യ​വും​ ​),​ ​ആ​ർ.​പി.​എ​ൽ.​ ​എ​ക്സ്‌​ക​വേ​റ്റ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ലെ​വ​ൽ​ 4​ ​(​പ​ത്താം​ ​ക്ലാ​സും​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ ​പ​രി​ച​യ​വും​ ​)​ ​എ​ന്നീ​ ​പ​രി​ശീ​ല​ന​ത്തി​നാ​യി​ ​ചേ​രു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​ആ​ല​പ്പു​ഴ,​പ​ത്ത​നം​തി​ട്ട,​കോ​ട്ട​യം​ ​ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് ​ഉ​യ​രെ​ ​പ​ദ്ധ​തി​ ​മു​ഖേ​ന​യു​ള്ള​ ​ഫീ​സ് ​ആ​നു​കൂ​ല്യ​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.