പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെരിയാർ നദിയുടെ വശം കെട്ടി സംരക്ഷിക്കുന്നതിനും ശിവരാത്രി കടവ് ഭാഗം മനോഹരമാക്കുന്നതിനും 42 ലക്ഷം രൂപയുടെ പദ്ധതികൾ പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് ഉൾപ്പെട്ടതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്.