y
മഹിളാ കോൺഗ്രസ്‌ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ്‌ സുനില സിബി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ സൗത്ത് മണ്ഡലം മഹിളാ കോൺഗ്രസ്‌ മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ്‌ സുനില സിബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ശാലിനി ജയകുമാർ അദ്ധ്യക്ഷയായി. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശകുന്തള പുരുഷോത്തമൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോൺ ജേക്കബ്, തുളസി ദാസപ്പൻ, സജിത സുനിൽകുമാർ, ആനി അഗസ്റ്റിൻ, സ്മിത രാജേഷ്, ബിനു ജോഷി, നിഷ ബാബു, ആർ.സി. യമുന, സുമതി സുന്ദരേശൻ എന്നിവർ സംസാരിച്ചു.