perunal
വെങ്ങോല മാർ ബഹനാം സഹദാ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപെരുന്നാളിന് അബ്രാഹാം ആലിയാട്ടുകുടി കൊടിയേറ്റുന്നു

പെരുമ്പാവൂർ: വെങ്ങോല മാർ ബഹനാം സഹദാ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റി. ഇന്ന് വൈകിട്ട് 7ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം ഡോ. സലീബ കൊള്ളന്നൂർ റമ്പാൻ പ്രസംഗിക്കും. തുടർന്ന് അത്താഴവിരുന്ന്. നാളെ രാവിലെ 7.30ന് നടക്കുന്ന വി. മൂന്നിന്മേൽ കുർബാനക്ക് യൂഹാനോൻ മോർ മിലിത്തിയോസ് കാർമ്മികത്വം വഹിക്കും, തുടർന്ന് തമുക്ക് നേർച്ച, കോതമംഗലം കാൽനട തീർത്ഥാടകർക്ക് സ്വീകരണം എന്നിവ നടക്കും