anganvady-
ആലുവ നഗരസഭ ഒന്നാം വാർഡിൽ ഇന്ന് തുറക്കുന്ന മംഗലപ്പുഴ അംഗൻവാടി കെട്ടിടം

ആലുവ: നിർമ്മാണം പൂർത്തിയായി നാല് വർഷമായിട്ടും തുറക്കാതിരുന്ന ആലുവ നഗരസഭ ഒന്നാം വാർഡിലെ മംഗലപ്പുഴ അങ്കണവാടി കെട്ടിടം ഇന്ന് തുറക്കും. 2018ൽ അൻവർ സാദത്ത് എം.എൽ.എ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ പണി 2019ൽ പൂർത്തിയായതാണ്. കിണർ, മതിൽ എന്നിവയുടെ നിർമാണം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ പേരിലാണ് ഉദ്ഘാടനം നീണ്ടത്. അതേസമയം, മംഗലപ്പുഴ പള്ളിക്ക് സമീപം പഴയ വാടകക്കെട്ടിടത്തിൽ 24 കുട്ടികളുമായി അങ്കണവാടി പ്രവർത്തിക്കുകയായിരുന്നു. ഈ കെട്ടിടത്തിന് രണ്ട് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. ഇക്കൊല്ലം ജൂണിൽ ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിൽ അങ്കണവാടി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഐ.സി.ഡി.എസ് സൂപ്പർവൈസർ എതിർത്തതോടെയാണ് ബാക്കിയുള്ള പണി പൂർത്തിയാക്കി പുതിയ കെട്ടിടം തുറക്കുന്നത്.