തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ പുരസ്‌കാരസമർപ്പണം ഇന്ന് 3ന് ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ സാഹിത്യ- ഭാഷാപണ്ഡിതനായ ഡോ. ധർമ്മരാജ് അടാട്ടിന് സമ്മാനിക്കും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് മുഖ്യാതിഥിയാകും. പുരസ്‌കാര നിർണയസമിതി ചെയർമാൻഡോ. അനിൽ വള്ളത്തോൾ സംസാരിക്കും.