
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖാ പ്രസിഡന്റായി ഡോ. ജേക്കബ്ബ് അബ്രാഹാം (ലിസി ആശുപത്രി), സെക്രട്ടറിയായി ഡോ. സച്ചിൻ സരേഷ് (ശ്രീ സുധീന്ദ്ര ആശുപത്രി), ട്രഷററായി ഡോ. ബെൻസിർ ഹുസൈൻ (ഫ്യൂച്ചറൈസ് ആശുപത്രി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എം. ഹനീഷ് (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ്), ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. അനിതാ തിലകൻ, ഡോ. ആർ. രമേഷ്‌കുമാർ, ഡോ. ജോർജ്ജ് തുകലൻ, ഡോ.എം.എം. ഫൈസൽ, ഡോ.വിനോദ് പത്മനാഭൻ (വൈസ് പ്രസിഡന്റുമാർ), ഡോ. ജോബി അബ്രാഹം, ഡോ. അൻവർ ഹുസൈൻ, ഡോ. കാർത്തിക് ബാലചന്ദ്രൻ, ഡോ. ആൽവിൻ ആന്റണി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഡോ.എം. വേണുഗോപാലായിരുന്നു വരണാധികാരി. ഒക്ടോബർ ആറിന് കലൂർ ഐ.എം.എ ഹൗസിൽ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.