വൈപ്പിൻ: ഞാറക്കൽ ഗവ. വൊക്കേഷണൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും ലൂർദ്ദ് ആശുപത്രി ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ രക്തദാന ക്യാമ്പ് ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി രാജു ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി, വി.എസ്. സുഭിരാജ്, പി.ബി. പോൾ, സിസ്റ്റർ ജ്യോത്സന, രാകേഷ് രവി, കെ.യു. നിഷ തുടങ്ങിയവർ സംസാരിച്ചു.