വൈപ്പിൻ: ഡ്രൈഡേ ദിവസങ്ങളായ നാളെയും മറ്റന്നാളും വില്പനക്കായി സ്റ്റോക്ക് ചെയ്തിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഞാറക്കൽ എക്‌സൈസ് സംഘം പിടികൂടി. ആറ് ബ്രാൻഡുകളിലായി 108 കുപ്പികളിലെ 54 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. നായരമ്പലം നെടുങ്ങാട് പടവരവീട്ടിൽ നിതീഷിന്റെ വസതിയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. നിതീഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഇൻസ്‌പെകർ മനോജ്കുമാർ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഹാരീസ്, പ്രിവന്റീവ് ഓഫീസർ ഷൈൻ എന്നിവരുണ്ടായിരുന്നു.